Breaking News

മുളിയാർ സാമൂഹികാരോഗ്യകേന്ദ്രം സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ് അവലോകന യോഗം നടത്തി; മെഡിക്കൽ ഓഫീസർ ഡോ: കെ.ഈശ്വരനായിക്കിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ ശ്രീ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി

ബോവിക്കാനം:മുളിയാർസാമൂഹികാരോഗ്യകേന്ദ്രം സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ് അവലോകന യോഗം നടത്തി;
മെഡിക്കൽ ഓഫീസർ ഡോ: കെ.ഈശ്വരനായിക്കിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ ശ്രീ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

മുളിയാർ കാസർഗോഡ് മുൻസിപ്പാലിറ്റി ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിലെ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരും സെക്കൻഡറി പാലിയേറ്റീവ് നഴ്സുമാരും യോഗത്തിൽ സംബന്ധിച്ചിരുന്നു.
വ്യക്തിപരമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം സാന്ത്വന പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പ്രൈമറി ആൻഡ് സെക്കൻഡറി നേഴ്സുമാരുടെ വ്യക്തിഗത സുരക്ഷയും, സാന്ത്വന പരിചരണത്തിന് വിധേയരാകുന്ന സഹോദരീ സഹോദരന്മാരുടെയും കാരണവന്മാരുടേയും സുരക്ഷയും കൃത്യമായി ഉറപ്പ് വരുത്തേണ്ടതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് യോഗത്തിൽ പ്രത്യേക പ്രതിപാദിക്കുകയുണ്ടായി. ഹോം കെയർ സാധാരണ ഗതിയിൽ തന്നെ മുന്നോട്ട് പോകേണ്ടതാണെന്നും യോഗത്തിൽ ചുണ്ടി കാണിക്കപ്പെട്ടു.

വിവിധ പഞ്ചായത്തുകളിൽ തുടർന്ന് നടത്തേണ്ട വളണ്ടിയർ പരിശീലനവും റിഹാബിലിറ്റേഷൻ ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങളും വിപുലമായ രീതിയിൽ പ്ലാൻ ചെയ്തു യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. എൽ.ഇ.ഡി.ബൾബ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം, കുട നിർമ്മാണം പോലെയുള്ള പ്രവർത്തനങ്ങളുടെ പരിശീലനം ഉടൻ നൽകാൻ തീരുമാനിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ ചന്ദ്രൻ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. പാലിയേറ്റീവ് സെക്കൻഡറി കെയർ യൂണിറ്റ് നേഴ്സ് ശ്രീമതി രഞ്ജുഷ സ്വാഗതവും, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രൈമറി പാലിയേറ്റീവ് കെയർ നഴ്സ് ശ്രീമതി പ്രിയാകുമാരി നന്ദിയും പറഞ്ഞു.

No comments