Breaking News

കൊടിക്കുന്നില്‍ സുരേഷ് എം.പിയ്ക്ക് കൊവിഡ്

 


തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.


വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.


കഴിഞ്ഞ ആഴ്ചയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല കൊവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായി അന്തരിച്ചത്.

ഏറെ നാളായി ക്യാന്‍സര്‍ രോഗ ചികിത്സയിലായിരുന്നു ഇവര്‍.

No comments