Breaking News

ചൂട്ടേൻപാറ ചെങ്കൽ ക്വാറിക്കെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് 'ചൂട്ടേൻ പാറ സംരക്ഷണ ക്യാമ്പയിൻ' തുടക്കം കുറിച്ചു

 

ആലന്തട്ട : കയ്യൂർ-ചീമേനി പഞ്ചായത്തിലെ കയ്യൂർ ചൂട്ടേൻ പാറയിൽ 
അനധികൃതമായി ആരംഭിച്ച ക്വാറിക്കെതിരെ 'ചൂട്ടേൻ പാറ സംരക്ഷണ 
ക്യാമ്പയിൻ ' കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കം കുറിച്ചു. 
സമീപകാല വിദഗ്ധ പഠനങ്ങൾ പാലും ഒട്ടനവധി അപൂർവ്വ സൂക്ഷ്മ 
ജൈവവൈവിധ്യങ്ങളുടെ കണ്ടെത്തിയ , ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള 
ഈ പീഠഭൂമിയുടെ, ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന വിധം 
സ്വകാര്യവ്യക്തികൾ ചെങ്കൽ ഖനനം ആരംഭിച്ചതിനെതിരെയാണ്, 
തദ്ദേശവാസികളെയും പരിസ്ഥിതി സ്നേഹികളെയും അണിനിരത്തി, കേരള 
ശാസ്ത്ര സാഹിത്യ പരീഷ ത്ത് ആലന്തട്ട യൂണിറ്റ് പ്രചാരണം ആരംഭിച്ചത്. 
ആലന്തട്ട നീർത്തടത്തിന്റെ വൃഷ്ടി പ്രദേശമായ ചൂട്ടേൻ പാറയിലെ അപൂർവ്വ 
സാന്നിധ്യമാണ് ചൂട്ടേൻ കുളം എന്ന ശുദ്ധ ജല തടാകം. ഉദയാസ്തമായ 
സൗന്ദര്യം ഒരേവിധം ആസ്വദിക്കാവുന്ന ഈ പീഠഭൂമിയുടെ ഏറ്റവും 
ആകർഷക ബിന്ദുവും ചൂട്ടേൻ കുളം തന്നെ. ദിനംപ്രതി നൂറു കണക്കിന് 
വിനാദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

 മികച്ച ടൂറിസം വികസന 
സാധ്യതകളുള്ള ഈ പ്രദേശത്തിൻറെ ഭാവിയാണ് ആണ് ചെങ്കൽ 
ക്വാറികൾ കവർന്നെടുക്കുന്നത്.
ഭൂവൽക്കത്തിൽ വിള്ളൽ കണ്ടെത്തിയ ചൂട്ടേൻ പാറയിലെ ഏതുതരം 
ഖനികളും ചൂട്ടേൻ കുളത്തിന്റെ നിലനിൽപ്പിനെയും ആവാസവ്യവസ്ഥയുടെ
നാശത്തിനും കാരണമാ കുമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു .
Dില്ലാ ഭരണകൂടത്തിന് നിവേദനം സമർപ്പിച്ചും വ്യാപക 
പ്രചാരണപരിപാടികൾ സംഘടിപ്പിച്ചും 'ചൂട്ടേൻ പാറ സംരക്ഷണ 
ക്യാമ്പയിന്' ആലന്തട്ട യൂണിറ്റ് തുടക്കം കുറിച്ചു . 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ആലന്തട്ട യൂണിറ്റ്

October 27 , 2020
( Jishnuraj M )
For KSSP Alanthatta Unit Committee

No comments