Breaking News

ചെങ്കള ഗ്രാമപഞ്ചായത്ത് 16ആം വാർഡ് യു. ഡി. എഫ്, വഞ്ചനാദിനം ആചരിച്ചു


കാസറഗോഡ് : ചെങ്കള 16 വാർഡ് യു.ഡി.എഫ്. വഞ്ചനാദിനം ആചരിച്ചു  .കേരളത്തെ വഞ്ചിച്ച് സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുകയും, അഴിമതികളുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും, മന്ത്രി ജലീലും രാജിവെച്ച് അന്വേഷണത്തെ നേരിടുക എന്നീ ആവശ്യങ്ങളുന്നയിച്ച്

വഞ്ചനാദിനമായി ആചരിച്ചു.         വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് 

ബി.കെ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി സെക്രട്ടറി സി വി ജെയിംസ് ഉദ്ഘാടനം ചെയ്തു. , വിനോദ് കെ കെ പുറം സ്വാഗതം പറഞ്ഞു . എം അബ്ദുല്ല , കിദാസ് ബി.കെ , അശോക്, മഹേഷ്, സംബസിച്ചു. ടി എം സെമീർ നന്ദി പറഞ്ഞു.

No comments