പ്ലസ് വൺ ഏകജാലകം : ട്രാന്‍സ്ഫര്‍ റിസള്‍ട്ട് ഇന്ന് വൈകീട്ട് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി നാളെ മുതല്‍ നവംബർ 5 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷകൾ പുതുക്കണം
കോഴിക്കോട്: പ്ലസ് വണ്‍ ഏകജാലക അഡ്മിഷനിലൂടെ ട്രാന്‍സ്ഫര്‍ന് അപേക്ഷിച്ചവരുടെ റിസള്‍ട്ട് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. ട്രാന്‍സ്ഫര്‍ ലഭിച്ചവര്‍ അലോട്ടമെന്‍റ് ലെറ്റര്‍ പ്രിന്‍റ് എടുത്ത് അനുബന്ധ രേഖകള്‍ സഹിതം അലോട്ടമെന്‍റ് ലെറ്ററില്‍ അനുവദിച്ചിട്ടുള്ള സമയത്ത് ഹാജറാവണം.
ട്രാൻസ്ഫർ അലോട്ട്മെന്റിനു ശേഷം വരുന്ന ഒഴിവുകൾ നവംമ്പർ 2 ന് രാവിലെ 10 മണിക്ക് സൈറ്റിൽ ലഭ്യമാവും. ഇതിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടും അലോട്ടമെന്‍റ് ലഭിക്കാത്തവര്‍ക്കും, ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നവംബര്‍ 5 വൈകീട്ട് 5.00 മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉള്ളത്. സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂളിലേക്കും കോഴ്സിലേക്കും മാത്രമേ വിദ്യാർത്ഥിക്ക് ഓപ്ഷനുകളായി തിരെഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.
നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ അഡ്മിഷൻ നേടിയവർ, നോൺ ജോയിനിങ്ങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്ക് സപ്പിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.

No comments