Breaking News

വ്യാപാരി ധർണ്ണ നവംബർ 3ന് :ബോവിക്കാനം മർച്ചൻറ്സ് അസോസിയേഷൻ 9 കേന്ദ്രങ്ങളിൽ ധർണ നടത്തും


പുതുക്കിയ വാടക കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക,ലൈസൻസിന്റെ പേരിൽ നടത്തുന്ന അന്യായമായ പിഴ ശിക്ഷകൾ ഒഴിവാക്കുക, ജി.എസ്സ്.ടിയുടെ പേരിൽ നടപ്പാക്കുന്ന അന്യായമായ പിഴശിക്ഷകൾ നിർത്തിവെക്കുക, അനധികൃത വഴിയോര കച്ചവടം നിരോധിക്കുക , തുടങ്ങി കേരളത്തിലെ വ്യാപാരികളുടെ മർമ്മ പ്രധാനമായ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നവംബർ 3ന് സംസ്ഥാനത്തുടനീളം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ധർണ്ണാ സമരം സംഘടിപ്പിച്ചിരിക്കുകയാണ്.

           പോസ്റ്റ്‌ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സമൂഹ്യ ആരോഗ്യ കേന്ദ്രം, കൃഷിഭവൻ , റേഷൻ ഷോപ്പ് പരിസരം ,മവേലി സ്റ്റോർ പരിസരം, കാസർഗോഡ്, മുള്ളേരിയ,  ഭാഗങ്ങളിലുള്ള ബസ് സ്റ്റാൻഡ് എന്നീ കേന്ദ്രങ്ങളിലും, യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ എരിഞ്ഞിപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡ് എന്നീ 9 കേന്ദ്രങ്ങളിൽ നവംബർ മൂന്നിന് രാവിലെ 10 മണി മുതൽ 12 മണി വരെ ബോവിക്കാനം മർച്ചന്റെസ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് വർക്കിംഗ് കമ്മിറ്റി യോഗം തിരുമാനിച്ചു

No comments