Breaking News

മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചു കിടത്തി ചികിത്സ എത്രയും പെട്ടെന്ന് ആരംഭിക്കണം - യൂത്ത് കോൺഗ്രസ്സ്


ബോവിക്കാനം :മുളിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പുതിയകെട്ടിടത്തിന്റെ പണി പൂർത്തികരിച്ചു കിടത്തി ചികിത്സ എത്രയും പെട്ടെന്ന് തുടങ്ങണം എന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ്സ് മുളിയാർ മണ്ഡലം കമ്മിറ്റി മുളിയാർ സി എച്ച് സി മെഡിക്കൽ ഓഫീസറുമായി ചർച്ച നടത്തി ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. 

മലയോര മേഖലയിലെ ആദിവാസികളടക്കം നൂറുകണക്കിന് രോഗികളുടെ പ്രധാന ആശ്രയമായ ഈ സി എച്ച് സി ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു കോടിയോളം രൂപ ചിലവിട്ട് ബ്ലോക്ക്‌ പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  മുഴുവൻ പണികൾ പൂർത്തിയാകാതെ  മന്ദഗതിയിൽ നീങ്ങുകയാണ്.

ഇവിടെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റു സൗകര്യങ്ങളുടെ അപര്യാപ്ത മൂലം അതും തുറന്നു കൊടുത്തിട്ടില്ല.  ആവശ്യമായ ഡോക്ടർമാരും ജീവനക്കാരും  ഇല്ലാത്തതും സൗകര്യങ്ങൾ ഇല്ലാത്തതും കാരണം ജനങ്ങൾ മുപ്പതു കിലോമീറ്റർ അകലെയുള്ള താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. 

ഇതിൽ എത്രയും പെട്ടെന്നു പരിഹാരം ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുളിയാർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുധീഷ് പാത്തനടുക്കം അറിയിച്ചു. 

യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ല ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ, മണ്ഡലം ജനറൽ സെക്രട്ടറി അശ്വിൻ കാനത്തൂർ, വൈസ് പ്രസിഡന്റ്‌ യാസർ പൊവ്വൽ, മുളിയാർ മണ്ഡലം ജനശ്രീ ചെയർമാൻ ബലരമൻ കൂടിമൂല തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി

No comments