കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളിലേക്കടക്കം 9 കേന്ദ്രങ്ങളിൽ ബോവിക്കാനം മർച്ചൻറ്സ് അസോസിയേഷൻ ധർണ്ണ നടത്തി ബോവിക്കാനം പോസ്റ്റ് ഓഫിസ് പരിസരത്ത് Kvves കാസർഗോഡ് മേഖല ജനറൽ സെക്രട്ടറി അശോകൻ നമ്പ്യർ ഉൽഘാടനം ചെയ്യ്തു
ബോവിക്കാനം: പുതുക്കിയ വാടക കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക,ലൈസൻസിന്റെ പേരിൽ നടത്തുന്ന അന്യായമായ പിഴ ശിക്ഷകൾ ഒഴിവാക്കുക, ജി.എസ്സ്.ടിയുടെ പേരിൽ നടപ്പാക്കുന്ന അന്യായമായ പിഴശിക്ഷകൾ നിർത്തിവെക്കുക, അനധികൃത വഴിയോര കച്ചവടം നിരോധിക്കുക , തുടങ്ങി കേരളത്തിലെ വ്യാപാരികളുടെ മർമ്മ പ്രധാനമായ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നവംബർ 3ന് സംസ്ഥാനത്തുടനീളം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ധർണ്ണാ സമരം സംഘടിപ്പിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ബോവിക്കാനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാനസ്ഥാപനങ്ങളിലേക്കടക്കം 9 കേന്ദ്രങ്ങളിൽധർണ്ണ നടത്തി
ധർണ്ണ സമരം ബോവിക്കാനം പോസ്റ്റ് ഓഫിസ് പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് PMM അബ്ദുൽറഹിമാന്റെ അദ്ധ്വക്ഷതയിൽ Kvvesകാസർഗോഡ് മേഖല ജനറൽ സെക്രട്ടറി അശോകൻ നമ്പ്യർ ഉൽഘാടനം ചെയ്യ്തു യൂണിറ്റ് സെക്രട്ടറി മുസ്തഫ ബിസ്മില്ല സ്വാഗതവും സുരേശ് ഭാരത് നന്ദിയും പറഞ്ഞു
വിവിധ കേന്ദ്രങ്ങളിൽ
നരയണൻ ബ്രദേശ്,
മഹമ്മൂദ് മുളിയാർ,
MB ഹാരിസ്,
റിയാസ് ബദ്രിയ്യാ,
ഭാസ്ക്കരൻ ചേടിക്കാൽ
ഹരിഷ് ചന്ദ്രൻ,
ഹംസ ചോയിസ്,
യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി.നേതൃത്വംനൽകി.

No comments