സാമ്പത്തിക സംവരണം സർക്കാർ ആശങ്കകൾ അകറ്റണം :എം എസ് എഫ് എം എസ് എഫ് ഉദുമ മണ്ഡലം വിദ്യാർത്ഥി സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട യോഗം ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ഉത്ഘാടനം ചെയ്തു.
ഭരണകടന വിരുദ്ധമായ സാമ്പത്തിക സംവരണം അർഹരായ സംവരണ വിദ്യാർത്ഥികകളുടെയും ഉദ്യോഗാര്ഥികളുടെയും അവസരങ്ങൾ നഷ്ടപെടുത്തുമെന്ന് എം എസ് എഫ് ഉദുമ മണ്ഡലം കമ്മിറ്റി 4/11/2020ന് വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തിര യോഗം അഭിപ്രായപ്പെട്ടു .എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് യോഗം ഉൽഘടനം ചെയ്തു .എം എസ് എഫ് ഉദുമ മണ്ഡലം നിരീക്ഷകൻ ജില്ലാ ഉപാധ്യക്ഷൻ നവാസ് കുഞ്ചാർ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം നടത്തി .ജാഥ ക്യാപ്റ്റനും ജില്ലാ ഉപാധ്യക്ഷനുമായ നഷാത് പരവനടുക്കം യോഗത്തിൽ സംസാരിച്ചു മണ്ഡലം ട്രെഷറർ നാസർ അബ്ദുല്ല,ഉപാധ്യക്ഷന്മാരായ ഫായിസ് മുക്കുന്നോത് ,അർഷാദ് എയ്യള ,മുനവ്വർ പാറപ്പള്ളി സെക്രട്ടറി അഷ്‌ഫാദ് ജില്ലാ കമ്മിറ്റി അംഗം ഷഹീൻ കുണിയ എന്നിവരും സംസാരിച്ചു .മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷധയും ജനറൽ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ സ്വാഗതവും പറഞ്ഞു .

No comments