കൂടെ നിന്ന് ചെയ്തു കാണിക്കുന്നവനെ മാറ്റി നിർത്തി, ചൂണ്ടിക്കാണിക്കുന്ന ആർക്കെങ്കിലും വോട്ടു കുത്തുന്ന പാഴ് നയം മാറ്റപ്പെടട്ടെ ബദറുദ്ദീൻ കറന്തക്കാട് ✍️
ഓരോ വാർഡുകളിലും സ്വന്തം കക്ഷികളിലെ സ്ഥാനാർത്ഥികളെ ജെയിച്ചെടുപ്പിക്കാൻ പ്രഭലകക്ഷികൾ ചൂടുപിടിച്ച ചർച്ചയിലാണ്,
ചൂണ്ടിക്കാണിക്കുന്നവന് വോട്ടുകുത്തി വെറും കാഴ്ചക്കാരനായി മാറിനിൽക്കുക എന്നതായിരുന്നു ഇതുവരെ നാം സ്വീകരിച്ച നയവും നമ്മുടെ ജോലിയും,
ആ നയം കൊണ്ട് നമുക്കുണ്ടായ നഷ്ടം പലതാണ്,
ഓരോ പ്രദേശത്തും നിസ്വാർത്ഥ മനസ്സോടെ പ്രവർത്തിക്കുന്ന എത്രയോ പൊതു പ്രവർത്തകരുണ്ട്,
പക്ഷേ തെരഞ്ഞെടുപ്പെന്ന കോലാഹല പ്രക്രിയയ്ക്കിടയിൽ അവർക്ക് നാം എന്തെങ്കിലും സ്ഥാനം നൽകിയോ ?
അവർക്കും ഒരവസരം നൽകാൻ നമുക്ക് കഴിഞ്ഞോ ?
എന്നും നമുക്കൊപ്പം നിൽക്കുന്നവരെ മറന്ന് ആർക്കെങ്കിലുമൊപ്പം നിൽക്കുന്നവന് സ്ഥാനമാനങ്ങൾ നൽകിയ നമുക്ക് തിരിച്ചുകിട്ടുന്നതെന്താണ്,
ജന സേവനം രക്തത്തിൽ അലിഞ നമ്മുടെ പ്രദേശത്ത് തന്നെയുള്ള നിസ്വാർത്ഥ സേവകർക്ക് പടിക്കു പുറത്ത് സ്ഥാനം നൽകി നാം പടികയറ്റി വിട്ടവർ നമുക്കു വേണ്ടി ഒന്നും ചെയ്തില്ല
പക്ഷേ പടിക്കു പുറത്തു നിർത്തിയവർ അവിടെ തന്നെ കാത്ത് നിൽക്കുകയാണ്
പ്രിയപ്പെട്ടവർക്ക് വേണ്ടി
ഈ നയം മാറ്റപ്പെടേണ്ടതല്ലേ ?
നമുക്കൊപ്പം നിൽക്കുമെന്നുറപ്പുള്ളവർക്ക് ഒരവസരം നൽകാൻ എന്തു കൊണ്ട് നമുക്ക് കഴിയുന്നില്ല ?
നാടിൻ്റെ നൻമയും ജനങ്ങളുടെ ആവശ്യവുമാണ് ഒരു നേതാവിലൂടെ നാം ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള അവകാശം ചെയ്ത് കാണിക്കുന്നവനാണ്
അല്ലാതെ ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലും ഒരാൾക്കല്ല
ഇനിയെങ്കിലും തിരിച്ചറിയാനും തിരുത്താനും നമുക്കു കഴിയട്ടെ.

No comments