Breaking News

മുളിയാറിൽ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിന് ഒരുങ്ങി

 മുളിയാർ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുളിയാർ പഞ്ചായത്തിൽ 
യു.ഡി.എഫ്.സ്ഥാനാർത്ഥി കളുടെ വിജയത്തിന് ജനാധിപത്യ, മതേതര വിശ്വാസികളുടെയും, സമാധാന കാംക്ഷികളുടെയും പിന്തുണയുണ്ടാകണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 

മതേതര കഴ്ചപ്പാടിലൂന്നി വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും നേതൃത്വം നൽകാൻ മുസ്ലിം ലീഗ് നേത്രത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
നേതൃത്വം നൽകിയ പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടിയെയോഗം അനുമോദിച്ചു.

പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മൂസ ബി. ചെർക്കള മേൽ കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്തു.

എം.കെ.അബ്ദുൾ റഹിമാൻ ഹാജി, ഖാലിദ് ബെള്ളിപ്പാടി, ബി.എം. അഷ്റഫ്, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, ബി.എം. അബൂബക്കർ
മൻസൂർ മല്ലത്ത് പ്രസംഗിച്ചു.

No comments