Breaking News

കെഎം ഷാജിക്കെതിരായ അന്വേഷണത്തിനെതിരെ കുഞ്ഞാലിക്കുട്ടി; ‘ബീഹാറില്‍ ന്യൂനപക്ഷങ്ങള്‍ മഹാസഖ്യത്തിനൊപ്പം നിന്നിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു’

 ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വിചാരിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശിയ അധ്യക്ഷന്‍ പികെ കുഞ്ഞാലിക്കുട്ടി. നല്ല ശതമാനം വോട്ട് എണ്ണാന്‍ ഉണ്ടെങ്കിലും വിചാരിച്ചത്‌ പോലെ നേട്ടമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുകകൊണ്ട് ന്യൂനപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യത്തിനൊപ്പം നിന്നിരുന്നെങ്കില്‍ അധികാരത്തിലെത്താമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഈ മഹാസഖ്യം ഇന്ത്യന്‍ രാഷ്ട്രീയം ബിജെപിക്ക് ഭാവിയില്‍ ശുഭകരമാവില്ല എന്ന സൂചന നല്‍കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഫ് എംഎല്‍എ മാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ മികച്ച ഉദാഹരണം കെഎം ഷാജിയ്‌ക്കെതിരെയുള്ള വേട്ടയാടലെന്നും അദ്ദേഹം പറഞ്ഞു.

എം സി കമറുദ്ദീന്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കമറുദ്ദീന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും നിസാരകേസുകള്‍ ഗുരുതരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും എല്ലാം പ്രതികാര നടപടികളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നില്‍ക്കകള്ളി ഇല്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ കേസുകള്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ മുസ്ലിം ലീഗ് നിന്ന് ഒഴിയില്ല. കമറുദ്ദീന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. വേണ്ടവര്‍ക്ക് പരിശോധിക്കാം’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കുന്നത് യുഡിഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂ. പകരം കുറേ കേസുകള്‍ ഉണ്ടാക്കണമെന്ന മുന്‍തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments