Breaking News

അവയവക്കച്ചവടത്തിന് തടയിടൽ; അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ 'സോട്ടോ'യിൽ ലയിപ്പിക്കും


തിരുവനന്തപുരം: അവയദാനത്തിനുള്ള 'മൃതസഞ്ജീവനി' പദ്ധതി കേന്ദ്ര പദ്ധതിയായ സോട്ടോ (State Organ and Tissue Transplant Organisation-SOTTO)യിൽ ലയിപ്പിക്കും. ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ സമിതിയെ ചുമതലപ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഇതോടെ ജീവിച്ചിരിക്കെയുള്ളതും, മരണാനന്തരമുള്ളതുമായ അവയവദാനം ഒരു കുടക്കീഴിലാകും.


കേന്ദ്ര പദ്ധതിയായ "സോട്ടോ" അഥവാ സംസ്ഥാന ‌അവയവ, ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിലൂടെയുള്ള അവയവ മാറ്റത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരീക്ഷണവും മേൽനോട്ടവും കൂടുതൽ കാര്യക്ഷമമാകും.  ഈ ലക്ഷ്യത്തിനായി സംസ്ഥാനത്തിന്റെ അവയവദാന പദ്ധതിയായ മൃതസ‍‍ഞ്ജീവനി സോട്ടോയിൽ  ലയിപ്പിക്കാൻ ആരോഗ്യസെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായി.

No comments