Breaking News

എല്ലാ വാർഡുകളിലും കോവിഡ് വാക്സിൻ; യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

 

തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫ് പ്രകടന പത്രിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പത്രിക പുറത്തിറക്കിയത്.

മഹാമാരിയായ കോവിഡിനെ ചെറുക്കാൻ വാക്സിൻ ഇന്ത്യയിലെത്തിയാൽ വാർഡ് തലങ്ങളിലൂടെ വേ​ഗത്തിൽ ജനങ്ങളിൽ എത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കുമെന്ന് യു.ഡി.എഫ് വാ​ഗ്ദാനം ചെയ്യുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ താൽകാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും യുഡിഎഫ് പ്രകടനപത്രികയിലുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് തിരിച്ചു നൽകുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്.

അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനമാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്ന് യുഡിഎഫ് പ്രകടന പത്രിക കുറ്റപ്പെടുത്തുന്നു.

No comments