Breaking News

ജൗഹറിന്റെ അപ്രതീക്ഷിത മരണവാർത്തയിൽ കണ്ണീരണിഞ്ഞ് നാട് ബന്തടുക്ക മാണിമൂലയിലെ ജൗഹറാണ്(21)മരണപ്പെട്ടത്

 

ബന്തടുക്ക:
 യുവാവിന്റെ അപ്രതീക്ഷിത മരണം  നാടിന്റെ തേങ്ങലായി,
ബന്തടുക്ക മാണിമൂലയിലെ ജൗഹറാണ് കോഴിക്കോട് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടത്, ജോലി ആവശ്യാർത്ഥമുള്ള ട്രെയിനിങ്ങിന് വേണ്ടിയാണ് ജൗഹർ വീട്ടിൽ നിന്നും പുറപ്പെട്ടത്, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജൗഹറിനെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം, തൽസമയം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, യുവാവിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ കഴിയാത്ത ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

ബന്തടുക്ക മാണിമൂലയിലെ ലത്തീഫിന്റെ മകനാണ്,
ഉമ്മാലിമ്മയാണ് മാതാവ്.
റസാക്ക്,ഷംല എന്നിവർ സഹോദരങ്ങളാണ്.

No comments