വേണ്ടത് വേഗത്തിലുള്ള സമ്പൂര്‍ണ വാക്‌സിനേഷന്‍, അല്ലാതെ ബി.ജെ.പിയുടെ പതിവുനുണകളല്ല- രാഹുല്‍
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂർണവുമായ വാക്സിനേഷനാണ്. അല്ലാതെ മോദി സർക്കാരിന്റെ നിഷ്ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്സിൻ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ല- രാഹുൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.
കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാർത്തയുടെ സ്ക്രീൻഷോട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
No comments