‘സ്മാര്‍ട്ട് ഫോണില്ലാതെ കുട്ടികള്‍ക്ക് പഠനം നഷ്ടമാവരുത്’; ടീം കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനൊപ്പം വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മമ്മൂട്ടി
കൊവിഡ് സമയത്ത് ബുദ്ധിമുട്ടിലായവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. പഠിക്കാന്‍ മിടുക്കരും മിടുക്കികളുമാണെങ്കിലും സാമ്പത്തികമായി ഓണ്‍ലൈന്‍ ക്ലാസിന് വേണ്ട കാര്യങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗം പേരും. കൊവിഡ് രോഗികളെ സഹായിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഓരോ കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കുക എന്നുള്ളത്. അതിനായി നിരവധി എന്‍ജിഓകള്‍ മുതല്‍ താരങ്ങള്‍ വരെ പരിശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു സംരഭവുമായി വന്നിരിക്കുകയാണ് നടന്‍ മമ്മൂട്ടിയും.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഒരു കുഞ്ഞിന്റെ പോലും വിദ്യാഭ്യാസം മുടങ്ങരുത്. ്അതിനാല്‍ നമ്മുടെ കൈയ്യിലുള്ള ഉപോയിക്കാത്ത എന്നാല്‍ ഉപയോഗയുക്തവുമായ ഫോണ്‍, ലാപ്പ്‌ട്ടോപ്പ് എന്നിവ ആവശ്യക്കാരിലേക്ക് എത്തിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. ഇതിനായി താരം ടീം കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനൊപ്പം ചേര്‍ന്ന് ഈ സംരംഭത്തിന്റെ ഭാഗമായിരിക്കുകയാണ്.
വിദ്യാമൃതം എന്നാണ് ടീം കെയര്‍ ആന്റെ ഷെയര്‍ ഫൗണ്ടേഷന്‍ മമ്മൂട്ടിക്ക് ഒപ്പം ഒരുക്കുന്ന സംരംഭത്തിന്റെ പേര്. പദ്ധതിയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍, ശ്രീ ഗോകുലം ടീം എന്നിവരും പങ്കാളികളാണ്. കേരളത്തിന് അകത്തും പുറത്തും ഉള്ള സാധനങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാനുള്ള സൗകര്യവും പദ്ധതി സജ്ജമാക്കിയിട്ടുണ്ട്.

No comments