53 ദിവസത്തിന് ശേഷം കൊച്ചി മൊട്രോ ഓടി തുടങ്ങി; രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ സർവീസ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 53 ദിവസം നിർത്തിവെച്ച കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരിക്കും സർവീസ്.
തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്. യാത്രക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മാറ്റമുണ്ടാകാം.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. യാത്രക്കാർക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളിൽ തെർമൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ സർവീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സർവീസ് അവസാനിക്കുമ്പോൾ ട്രെയിനുകൾ വൃത്തിയാക്കുകയും ചെയ്യും
യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. പരമാവധി കൊച്ചി വൺ സ്മാർട് കാർഡ് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമായിരിക്കും ഇരിക്കാൻ അനുവദിക്കുകയെന്നും മെട്രോ അധികൃതർ അറിയിച്ചു.

No comments