Breaking News

കണ്ണില്ലാത്ത ക്രൂരത; വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

 

വളർത്ത് നായയോട് കണ്ണില്ലാത്ത ക്രൂരത. തിരുവനന്തപുരം അടിമലത്തുറയിൽ നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു.

മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് മൂന്ന് കുട്ടികൾ അടങ്ങിയ സംഘം തല്ലിക്കൊന്നത്.

സംഭവത്തിൽ ക്രിസ്തുരാജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു.

പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയായിരുന്നു.

No comments