Breaking News

ഇരുട്ടടിയായി ​ഗ്യാസ് വിലയും; ഗാര്‍ഹിക സിലണ്ടറുകളുടെ വില കുത്തനെ കൂട്ടി, കൂട്ടിയത് 25.50 രൂപ

 

കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയിലും വൻ വർദ്ധനവ്.

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 25രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിലെ വില സിലിണ്ടറിന് 841രൂപ 50 പൈസയായി.

വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ തന്നെ നിലവില്‍ വരും.

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവിലയിലെ ഇരുട്ടടി. കഴിഞ്ഞ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.

No comments