മാലിന്യക്കുഴിയിൽ അകപ്പെട്ട കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ ഉനൈസിനും മനാസിനും K T Millenium Gold ഉപഹാരം നൽകി ആദരിച്ചു
വീട്ടു വളപ്പിലെ മാലിന്യക്കുഴിയിൽ അകപ്പെട്ട മീനാപ്പിസിലെ കുട്ടിയെ സ്വ ജീവൻ പണയം വെച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണു മീനാപ്പീസിലെ ഹംസയുടെ മകൻ ഉനൈസും, മൊയ്തീൻ കുഞ്ഞിയുടെ മകൻ മനാസും.
ഈ ധീര യുവാക്കളെ കാഞ്ഞങ്ങാട്ടെ പ്രശസ്ത സ്ഥാപനമായ K T Millenium Gold മൊമൊന്റേയും ഉപഹാരവും നൽകി ആദരിച്ചു…കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപ്പേഴ്സൺ സുജാത ട്ടീച്ചറും വാർഡ് കൗൺസിലർ കെ കെ ജാഫറും ഉപഹാരം കൈമാറി… K T Millenium എം ഡി റാഷിദ്.കെ.ട്ടി, അദ്ദ്യക്ഷത വഹിച്ചു…സാമൂഹ്യ പ്രവർത്തകരായ പികെ.റഹീസ്,ഷഫീഖ് ചേരക്കാടത്ത്,ജുനൈദ്.ട്ടി.എം,ഷുഹൈബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

No comments