7 ദിവസത്തെ ലോക്ക്ഡൗൺ, മുളിയാർ പഞ്ചായത്തിൽ പോലീസും വ്യാപാര സംഘടനയും ജനങ്ങളെ ദ്രോഹിക്കുന്നു ; യൂത്ത് ലീഗ്
ബോവിക്കാനം : മുളിയാർ പഞ്ചായത്തിൽ തുടരുന്ന 7 ദിവസത്തെ ലോക്ഡൗൺ വഴി ജനങ്ങളും വ്യാപാരികളും ബുദ്ധിമുട്ടിയിരിക്കുകയാണ്. വ്യാപാര സംഘടനയും, പൊലീസും, പഞ്ചായത്ത് സമിതിയും കൂടിയെടുത്ത തലതിരിഞ്ഞ തീരുമാനം ഉടൻ മാറ്റണമെന്നും, പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം ഇല്ലാതെ ക്രിയാത്മകമായി കോവിഡ് വൈറസിനെ പ്രതിരോധിക്കണമെന്നും യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് കടയടച്ച് വീട്ടിലിരിക്കുന്നത് ഫലപ്രദമായ രീതിയല്ലെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
7 ദിവസം കടയടക്കുന്നതിലൂടെ അവശ്യ സാധനങ്ങൾ വാങ്ങാനും വിൽക്കാനും പറ്റാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഈ തീരുമാനം ജനങ്ങളെ സാമ്പത്തികമായും സാമൂഹികമായും അരക്ഷിതരക്കുമെന്ന് യോഗം വിലയിരുത്തി. പ്രസിഡൻ്റ് മുനീർ ബാലനടുക്കം, സെക്രട്ടറി നാസിർ അബ്ദുല്ല, മറ്റു ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

No comments