സർക്കാരും - വ്യാപാരി സമൂഹവും സമന്വയത്തിന്റെ പാത സ്വീകരിക്കണം: സാമൂഹിക പ്രവർത്തകൻ പൂഴനാട് സുധീർ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അശാസ്ത്രീയ നിലപാടുകൾ സംസ്ഥാന സർക്കാർ തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും(ഐ എംഎ) യും ജീവിതോപാധി നഷ്ടപ്പെട്ട വ്യാപാരി വ്യവസായി സമൂഹം കോടതിയിലേക്കും,
സംസ്ഥാനത്ത് ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു.
എന്തു സംഭവിച്ചാലും നാളെ കടകൾ തുറക്കുമെന്നുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനവും, അതിന് കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് സർക്കാരിനെ പേടിപ്പിക്കാൻ നോക്കണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയും എല്ലാം കൂടി നോക്കുമ്പോൾ, സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമായ സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.
നിയന്ത്രണങ്ങളും ഇളവുകളും കൊണ്ടും ഒരു കാര്യമില്ലെന്നും, ഒരു മണിക്കൂർ നീട്ടിയത് കൊണ്ട് തീരുന്നതല്ല പ്രശ്നങ്ങളെന്നും വ്യാപാരി സംഘടനങ്ങൾ.
എന്നാൽ കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കോഴിക്കോട്ടു നടത്തുന്ന സമരത്തെ നേരിടേണ്ട രീതിയിൽ സർക്കാർ നേരിടുമെന്നും,
മനസിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രി ഡൽഹിയിൽ വെച്ചുള്ള പ്രസ്താവനയും.
വ്യാപാരികൾ, സ്വകാര്യ ബസുകാർ , ആട്ടോറിക്ഷക്കാർ, ടാക്സി ക്കാർ, ലോട്ടറി കച്ചവടക്കാർ ഉൾപ്പെടെ പ്രയാസത്തിലാണ്.
അവർ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബ്ബന്ധിതാരാകുന്ന സ്ഥിതിവിശേഷം ഒരു ജനകീയ സർക്കാർ കാണാതിരുന്നു കൂട!
കടകൾ ഏതാനും ദിവസങ്ങൾ മാത്രം തുറക്കുമ്പോൾ, അന്നുണ്ടാകുന്ന തിക്കും തിരക്കും കോവിഡ് പ്രതിരോധം തകർക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കടകൾ അനിശ്ചിതമായി അടച്ചിട്ടതു കൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല.
ഇക്കാര്യത്തിൽ എരിയുന്ന തീയിൽ എണ്ണ ഒഴിച്ച് ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർക്ക് അവസരം നൽകാതെ,
സർക്കാരും
വ്യാപാരി സംഘടനകളും ആരോഗ്യ വിദഗ്ദരും വാശിയും ഈഗോയും വെടിഞ്ഞ്, സംയമനത്തിന്റെ പാത സ്വീകരിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതെന്ന് പൂഴനാട് സുധീർ.
974754 1516

No comments