Breaking News

വിലവര്‍ധനയ്ക്കും നികുതികൊള്ളയ്ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ്; സൈക്കിൾ യാത്ര


പെട്രോള്‍ –പാചകവാതകവാതക വിലവര്‍ധനയ്ക്കും നികുതികൊള്ളയ്ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര ശ്രദ്ദേയമായി.
ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ  കായംകുളം മുക്കടയില്‍ നിന്ന് തിരുവനന്തപുരം രാജ്ഭവന്‍ വരെയാണ് സൈക്കിള്‍ യാത്ര.
 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്  ഷാഫി പറമ്പില്‍ എംഎല്‍എ നയിക്കുന്ന സൈക്കിള്‍ യാത്രയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ അടക്കമുള്ള ഭാരവാഹികളും നൂറോളം പ്രവര്‍ത്തകരും പങ്കാളികളായി. അഖിലേന്ത്യ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് സൈക്കിള്‍ യാത്ര ഉദ്ഘാടനം ചെയ്തു.
 കേന്ദ്ര സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയുള്ള വലിയ മുന്നറിയിപ്പായാണ് സൈക്കിൾ യാത്ര പരിസമാപ്തി കുറിക്കുന്നത്.

No comments