Breaking News

വാക്സിനേഷൻ നൽകൽ വാർഡ് അടിസ്ഥാനത്തിലാക്കണം: യൂത്ത് ലീഗ്


ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ വാക്സിനേഷൻ കിട്ടാതെ ജനങ്ങൾ വളരെ പ്രയാസത്തിലാണ്. ഏക വാക്സിനേഷൻ കേന്ദ്രമായ മുളിയാർ 

സി.എച്ച്.സി യിൽ ഓൺലൈൻ ബുക്കിംഗ് ലഭിക്കാത്ത സാഹചര്യമാണ് ആണ് ഇപ്പോൾ നിലവിലുള്ളത്. ഫസ്റ്റ് ഡോസ് വാക്സിനേഷൻ ചെയ്തു 84 ദിവസം കഴിഞ്ഞിട്ടും നിരവധി പേരാണ് സെക്കൻഡ് ഡോസ് വാക്സിനേഷന് വേണ്ടി കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ, വാർഡ് അടിസ്ഥാനമാക്കി എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റണമെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷഫീഖ് മൈകുഴി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജുനൈദ് അല്ലാമനഗർ എന്നിവർ ആവശ്യപ്പെട്ടു.

No comments