വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; കാസറഗോഡ് കുണിയ സ്വദേശി അറസ്റ്റിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഇയാൾ വ്യാജ ക്ലിനിക്കുകൾ നടത്തിവരികയായിരുന്നു
വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തി വരികയായിരുന്ന കാസറഗോഡ് കുണിയ സ്വദേശി അബ്ദുൽ സത്താർ അറസ്റ്റിൽ, ഇന്ന് കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്, കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കേരളത്തിലെയും കർണാടകയിലെയും വ്യത്യസ്ത മേഖലയിൽ ഇയാൾ വ്യാജ ക്ലിനിക് നടത്തിവന്നതായും,
കാസറഗോഡ് ജില്ലയിലെ പരപ്പ, പടുപ്പ്, കണ്ണൂർ ജില്ലയിലെ ഇരിട്ടി എന്നിവിടങ്ങളിലും, കർണാടകയിലെ ബാംഗ്ലൂർ പെരിയ പട്ടണത്ത് 'പി പി ക്ലിനിക്' എന്ന സ്ഥാപനം നിലവിൽ പ്രവർത്തിച്ചു വരുന്നതായും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
വ്യത്യസ്ത കോണുകളിൽ നിന്ന് ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്ന പരാതികളാണ് തട്ടിപ്പ് പുറത്തു വരാൻ എളുപ്പ വഴിയൊരുക്കിയത്.
എംബിബിഎസോ,
എം.ഡി.യോ, മെഡിക്കൽ ബിരുദമോ ഒന്നുമില്ലാത്ത, ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ഒരു അംഗീകാരവും ഇല്ലാത്ത കേവലം പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള പ്രസ്തുത വ്യക്തി വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയാണ് വ്യത്യസ്ത മേഖലയിൽ ഡോക്ടർ ചമഞ്ഞ് തുടർന്നത്.
ജില്ലയിലെ തന്നെ മൂന്ന് പ്രധാന സ്വകാര്യ ഹോസ്പിറ്റലുകളിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം ജോലി ചെയ്യുകയും പിന്നീട് അവിടുന്ന് മുങ്ങിയതായും അറിയുന്നുണ്ട്,
ക്ലിനിക്കിൽ നിന്നും ഒരു അടിസ്ഥാനവുമില്ലാതെ പല രോഗികൾക്കും ഇയാൾ മരുന്നുകൾ കുറിച്ചിട്ട് നൽകി ഗുരുതരാവസ്ഥയിൽ പോലും എത്തുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.
മഹാമാരിയുടെ വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന പുതിയ കാലത്ത് നിർദ്ദേശിച്ച യോഗ്യതയില്ലാത്ത ഒരു വ്യക്തി ഡോക്ടർ ചമഞ്ഞ് ആളുകളിൽ ചികിത്സ നടത്തിയത് പോലീസ് വളരെ ഗൗരവത്തോടെ കാണുന്നുണ്ട്.
പ്രസ്തുത വ്യക്തിക്കെതിരെ കൂടുതൽ അന്വേഷണം വ്യാപിപ്പിക്കുമെന്നും,ഓരോ കാര്യങ്ങളും നിരീക്ഷിച്ചു വരുന്നതായും കാസറഗോഡ് പോലീസ് ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments