കൊവിഡ് കാലത്ത് നിസ്വാര്‍ഥ സേവനം നടത്തിയ ഡ്രൈവര്‍മാര്‍ക്ക് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ആദരം; ടാക്സിക്കു മുകളില്‍ ഇനി പേര് തെളിയും
ദുബായ്: കൊവിഡ് കാലത്ത് നിസ്വാര്‍ഥ സേവനം നടത്തിയ ഡ്രൈവര്‍മാര്‍ക്ക് ആദര സൂചകമായി ടാക്സിക്കു മുകളില്‍ ഇനി ഇവരുടെ പേര് തെളിയും. മഹാമാരിക്കാലത്ത് അധികസമയം ജോലി ചെയ്ത് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയതിനാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഇത്തരമൊരു ആദരം നല്‍കുന്നത്.
ദുബായ്‌യില്‍ 638 കാറുകളുടെ മുകളിലാണ് ഡ്രൈവര്‍മാര്‍ക്ക് ആദരമൊരുക്കി അവരുടെ പേര് കുറിച്ചിരിക്കുന്നത്. യാത്രക്കാരോട് സത്യസന്ധത പുലര്‍ത്തുന്ന ഡ്രൈവര്‍മാരെ ആദരിക്കുന്നതിന് പുറമെയാണ് പുതിയ സംരംഭം. ഡ്രൈവര്‍മാരെ തിരഞ്ഞെടുത്താണ് ആദരിക്കുന്നത്. ടാക്‌സിക്ക് മുകളിലെ മഞ്ഞ ബോര്‍ഡിലായിരിക്കും പേരുകള്‍ പ്രദര്‍ശിപ്പിക്കുക.
ഫ്രാഞ്ചൈസി കമ്പനികളുടെയും ദുബായ് ടാക്‌സി കോര്‍പ്പറേഷന്റെയും ഉള്‍പ്പെടെ 638 ഡ്രൈവര്‍മാരാണ് സംരംഭത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂട്ടത്തിലുണ്ട്. അതേസമയം, മികച്ച ഡ്രൈവര്‍മാര്‍ക്കുള്ള ട്രാഫിക് സേഫ്റ്റി അവാര്‍ഡും നിലവിലുണ്ട്. ഇതിന്റെ ഭാഗമായി സത്യസന്ധരായ ഡ്രൈവര്‍മാരെ എല്ലാ മാസവും ആദരിച്ചുവരുന്നു.
മികച്ച ഡ്രൈവര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് എല്ലാ വര്‍ഷവും 20 ലക്ഷം ദിര്‍ഹമാണ് മാറ്റിവെക്കുന്നത്. ട്രാഫിക് സേഫ്റ്റി അവാര്‍ഡിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് കോംപ്ലിമെന്ററി വിമാന ടിക്കറ്റുകളും കുടുംബാംഗങ്ങളെ ദുബായ്‌യില്‍ എത്തിക്കുന്നതിന് സന്ദര്‍ശകവിസയും അനുവദിക്കുന്നുണ്ട്.

No comments