Breaking News

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

 

മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു കൃപശങ്കര്‍ സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍, മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപിയില്‍ അംഗത്വമെടുത്തത്.

2019ലായിരുന്നു കൃപശങ്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ആ സമയം മുതല്‍ തന്നെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന സൂചനകളുണ്ടായിരുന്നു. അടുത്ത വര്‍ഷം ബൃഹണ്‍മുംബൈ കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൃപശങ്കറിന്റെ പാര്‍ട്ടിമാറ്റം. പ്രചരണപരിപാടികള്‍ക്കായി ബിജെപി മിഷന്‍ 2022 എന്ന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. കൃപശങ്കറിന്റെ വരവ് തങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

No comments