Breaking News

മല്ലം-അട്ടപ്പറമ്പ് റോഡും, അമ്മങ്കോട് ഭജനമന്ദിരം റോഡും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദുമ എം.എൽ.എക്ക് നിവേദനം നൽകി


മുളിയാർ: മല്ലം- കോളംങ്കോട്-അട്ടപ്പറമ്പ് റോഡും,ബോവിക്കാനം -അമ്മങ്കോട്- ഭജനമന്ദിരം റോഡും
ഗതാഗതയോഗ്യ മാക്കണംഎന്നാവശ്യ പ്പെട്ട് ജനപ്രതിനിധി കളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു വിന് നിവേദനം നൽകി.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,ഗ്രാമ പഞ്ചായത്ത് സ്ഥിരം
സമിതി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്,
ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, പൊതു പ്രവർത്തകരായ
ഷെരീഫ് കൊടവഞ്ചി,
വേണുകുമാർ മാസ്റ്റർ,
പ്രഭാകരൻ മാസ്റ്റർ
സംബന്ധിച്ചു.

No comments