മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ വകുപ്പിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ നായരാണ് മരിച്ചത്. തരമണി ഐഐടി കാമ്പസിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെ വിദ്യാർത്ഥികളിൽ ചിലരാണ് മൃതദഹേം കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടുപുരം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രായപേട്ട ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതശരീരം ഭാഗികമായി കത്തിയതായും സമീപത്തു നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

No comments