Breaking News

അപകടസ്ഥിതിയിൽ റോഡിലൂടെ ചീറിപ്പാഞ്ഞ ഓയിൽ ടാങ്കറിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു നിർത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച


കാസര്‍കോട്:  കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് കെ എസ് ഡി പി റോഡ് വഴി  വളഞ്ഞും തിരിഞ്ഞും ഓടിയ ഓയില്‍  ടാങ്കര്‍ ലോറിയെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു ഡ്രൈവറാണ് ഓയില്‍ ടാങ്കര്‍ ഓടിച്ചിരുന്നത്.  സഹായിയോ സഹ ഡ്രൈവര്‍മാരോ ടാങ്കര്‍ലോറിയില്‍ കൂടെ ഉണ്ടായിരുന്നില്ല . 

കാസര്‍കോട് നഗരത്തില്‍ നിന്നും  മദ്യം കഴിച്ചത്തിന്  ശേഷമാണ് ഇയാള്‍ വാഹനമോടിച്ച് കെഎസ്ടിപി റോഡിലേക്ക് കടന്നത്. മേല്‍പ്പറമ്പ് എത്തുമ്പോഴേക്കും ഡ്രൈവര്‍ പൂര്‍ണമായി അബോധാവസ്ഥയിലായിരുന്നു. വണ്ടി കടന്നു വന്ന വഴിയില്‍ ചില വണ്ടികളെ ഉരസിയും അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്തുമാണ് മേല്‍പ്പറമ്പ് ടൗണിലേക്ക് ടാങ്കര്‍ലോറി കടന്നത്. ടാങ്കര്‍ ലോറിയുടെ അസ്വാഭാവിക യാത്രയുടെ വിവരം  ലഭിച്ചപ്പോള്‍ കാസര്‍കോട് നഗരത്തില്‍ ഉണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉടനടി മേല്‍പറമ്പിലേക്ക് തിരിക്കുകയായിരുന്നു.

 ഇതിനിടയില്‍ നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തെ തടഞ്ഞു നിര്‍ത്തിയിരുന്നു.  മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുയും ആ വഴി കടന്നു വന്ന മറ്റൊരു ലോറി ഡ്രൈവറെ ഉപയോഗപ്പെടുത്തി ടാങ്കര്‍ലോറി പാതയോരത്തേക്ക്  ഒതുക്കി നിര്‍ത്തുകയും ചെയ്തു. വാഹനം ശ്രദ്ധയില്‍പ്പെട്ടില്ലയിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു എന്നാണ് ഷാനവാസ് പാദൂര്‍ പറയുന്നത്. കോവിഡ് കാരണം ഇത്തരം വാഹനങ്ങളിലെ പോലീസ് പരിശോധന കുറഞ്ഞതാണ് മദ്യപിച്ച് വണ്ടി ഓടിക്കാന്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാകുന്നതന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു

No comments