ഓൺലൈൻ ഗെയിം വിലക്കി; മനം നൊന്ത് പത്ത് വയസ്സുകാരൻ ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ഗെയിം വിലക്കിയതില്‍ മനം നൊന്ത് തമിഴ്നാട്ടില്‍ പത്ത് വയസ്സുകാരന് ആത്മഹത്യ ചെയ്തു. മധുര സ്വദേശി ജയപ്രസാദാണ് തൂങ്ങി മരിച്ചത്. ഓൺലൈൻ ക്ലാസ്സിന് ഇരിക്കാതെയും മണിക്കൂറുകളോളം പബ്ജി ഗെയിം കളിക്കുകയും ചെയ്ത കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു.
അതിനുശേഷം മനു പ്രസാദ് വീട്ടിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. അനുയൂരിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാതെ മുഴുവൻ സമയവും പബ്ജി ഗെയിമിൽ മുഴുകിയതോടെയാണ് മാതാപിതാക്കൾ വഴക്ക് പറഞ്ഞത്. സംഭവത്തിൽ സുബ്രഹ്മണ്യം പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു

No comments