Breaking News

സ്ത്രീധനം പോരെന്ന് പറഞ്ഞ് ഗർഭിണിക്കും പിതാവിനും ക്രൂരമർദ്ദനം ഭർത്താവിനെതിരെ കേസെടുത്തു

 

ആലുവയില്‍ ഗർഭിണിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ജൗഹർ, മാതാവ് സുബൈദ എന്നിവർക്കെതിരെയാണ് ആലങ്ങാട് പൊലീസ് കേസെടുത്തത്. ഗാർഹിക പീഡനം, ക്രൂരമായ മർദനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ആലങ്ങാട് സിഐ പറഞ്ഞു.

ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയെന്ന് പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു. വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്നാണ് സലീം പറഞ്ഞു.

No comments