പ്രതീക്ഷിച്ചതിലും കൂടുതൽ അപേക്ഷകൾ; കൊവിഡ് ദുരിതബാധിതർക്കായി പ്രഖ്യാപിച്ച ധനസഹായം 17 കോടിയായി ഉയർത്തി രവിപിള്ള
ദുബായ്: കൊവിഡ് ദുരിതബാധിതർക്കായി പ്രഖ്യാപിച്ച ധനസഹായം 17 കോടിയായി ഉയർത്തി രവി പിള്ള ഫൗണ്ടേഷന്റെയും ആർപി ഗ്രൂപ്പിന്റെയും ചെയർമാനായ ബി രവി പിള്ള. കാരുണ്യസ്പർശം ധനസഹായ പദ്ധതിയിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാൽ 17 കോടി വിതരണം ചെയ്യുമെന്നാണ് രവി പിള്ള അറിയിച്ചത്.
കഴിഞ്ഞ ജൂണിലാണ് കൊവിഡ് ദുരിത ബാധിതർക്കായി രവിപിള്ള ഫൗണ്ടേഷൻ ധനസഹായ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധിയിലായ 15000 പേർക്ക് ഈ മാസവും ബാക്കിയുള്ളവർക്ക് അടുത്ത മാസങ്ങളിലുമായിരിക്കും സഹായം വിതരണം ചെയ്യുക.
നോർക്ക നിർദ്ദേശിച്ച രണ്ടു പേർക്കും ആർപി ഫൗണ്ടേഷൻ തെരഞ്ഞെടുത്ത ആറുപേർക്കും ഇന്നലെ സഹായം നൽകി. നോർക്ക തിരഞ്ഞെടുത്തവർക്കു പുറമേ റസിയ പി, സുമി, സുനിത, അനിൽ, സയ്യിദ് കുഞ്ഞ്, എംജെ ജോസ് എന്നിവരും സഹായം ഏറ്റുവാങ്ങി.
കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന പ്രവാസികൾക്ക് 5 കോടിയടക്കം കൊവിഡ് ദുരിതമനുഭവിക്കുന്നവർക്കായി 15 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രവി പിള്ള നേരത്തെ പ്രഖ്യാപിച്ചത്.

No comments