Breaking News

ക്രിസ്തുവിനെ പോലെ 3ദിനം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കും, ജീവനോടെ മണ്ണിനടിയില്‍ കിടന്ന 22കാരനായ പാസ്റ്റര്‍ മരിച്ചു


താനും ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ക്ക് ഒടുവില്‍ ദാരുണാന്ത്യം. ആഫ്രിക്കയിലാണ് സംഭവം. സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.

കുഴിയില്‍ കിടക്കാമെന്നും മണ്ണിട്ട് മൂടണമെന്നും പാസ്റ്റര്‍ വിശ്വാസികളോട് പറഞ്ഞു. മൂന്നു ദിവസത്തിന് ശേഷം താന്‍ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ക്രിസ്തുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.

തുടര്‍ന്ന് വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്നത്. മൂന്നു ദിവങ്ങള്‍ക്ക് ശേഷം ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇത് അനുയായികള്‍ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു

എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

No comments