Breaking News

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ തലക്കടിച്ച് കൊന്നു കൊലപാതകത്തിന് ശേഷം പ്രതി അരുൺ രാജ് (30) സ്റ്റേഷനിൽ കീഴടങ്ങി


തിരുവനന്തപുരം മാറന്നല്ലൂരിൽ യുവാവ് സുഹൃത്തുക്കളെ തലക്കടിച്ചുകൊന്നു. കൊലപാതകത്തിന് ശേഷം പ്രതി അരുൺ രാജ് (30) സ്റ്റേഷനിൽ കീഴടങ്ങി. പക്രു (36), സന്തോഷ് (40) എന്നിവരാണ് മരിച്ചത്. അരുൺ രാജ് മദ്യ ലഹരിയിലായിരുന്നു.

സന്തോഷിന്‍റെ വീടിന്​ സമീപം മൂവരും ചേര്‍ന്ന്​ മദ്യപിക്കുകയായിരുന്നു. മദ്യലഹരിയില്‍​ ഇവർ തമ്മിൽ തര്‍ക്കമുണ്ടായി. അരുണ്‍രാജ്​ കമ്പികൊണ്ട്​ ഇരുവരെയും തലക്കടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി മാറന്നല്ലൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി.

No comments