Breaking News

മഴ പെയ്തപ്പോള്‍ ബൈക്കിലിരുന്ന് കുട നിവര്‍ത്തി, റോഡില്‍ തലയിടിച്ച് വീണ് 47കാരിക്ക് ദാരുണാന്ത്യം


കുന്നംകുളം: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച് വീണ് മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍കുളങ്ങര വീട്ടില്‍ ഷീജ ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചൊവ്വന്നൂര്‍ വെളിച്ചെണ്ണ മില്ലിന് സമീപത്തുവെച്ചാണ് അപകടം. മഴ പെയ്തപ്പോഴാണ് ബൈക്കിലിരുന്ന് കുട നിവര്‍ത്തിയത്. ഇതോടെ ഷീജ റോഡിലേക്ക് തെറിച്ച് വീണു.

ഉടനെ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. പന്തല്ലൂരിലെ എണ്ണക്കമ്പനിയിലെ തൊഴിലാളിയാണ് ഷീജ. ഷീജയുടെ ഭര്‍ത്താവ് ദാസന്‍ സെയില്‍സ്മാനാണ്.

No comments