'നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ്', പരാതി പിൻവലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; ഇല്ലെന്ന് ഹരിത നേതാക്കൾ
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരായി വനിതകമ്മീഷന് നല്‍കിയ പരാതി 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിർദേശം ഹരിത നേതാക്കൾ തളളി. ഹരിത നേതാക്കളുമായി പാണക്കാട് വെച്ച് ലീഗ് നേതാക്കൾ നടത്തിയ ചര്‍ച്ചയിലാണ് നിലപാട് പറഞ്ഞത്.
പി.കെ നവാസിനെതിരെ നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. 'നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ആ ഗണ്‍ ആദ്യം മാറ്റൂ എന്നിട്ട് ചര്‍ച്ച നടത്താം' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം.എസ്.എഫ് തലപ്പത്ത് മാറ്റം കൊണ്ടുവരാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കുഞ്ഞിലിക്കുട്ടിയുടെ വാഗ്ദാനം തള്ളിയ ഹരിത നേതാക്കളോട് ഇരുപത്തിനാല് മണിക്കൂറിനകം നിലപാട് വ്യക്തമാക്കാനാണ് ലീഗിന്റെ നിർദേശം. നിലപാട് വ്യക്തമാക്കാത്ത പക്ഷം ഹരിത നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

No comments