Breaking News

കൊല്ലം ജില്ലയിലെ കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി


കൊല്ലം ജില്ലയിലെ കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാർ (39) ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതികളെ കുറിച്ച് നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കാണ് സുനിൽകുമാറിന്‍റെ താമസം. 

സുനില്‍ കുമാറിന്‍റെ വീട്ടില്‍ നിന്നും രാത്രി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. നാല് പേര്‍ ഇറങ്ങി ഓടുന്നത് കണ്ടെങ്കിലും ഇവര്‍ ആരാണെന്ന് വ്യക്തമായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ സുനില്‍കുമാര്‍ വെട്ടേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. കഴുത്തിലാണ് സുനില്‍ കുമാറിന് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments