'കൊവിഡ് വന്നു ഭേദമായവരിൽ ഒറ്റ ഡോസ് വാക്സിൻ ഫലപ്രദം'; പഠനറിപ്പോർട്ട്
തിരുവനന്തപുരം: കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവരിൽ ഉയർന്ന ആന്റിബോഡി സാന്നിധ്യമെന്ന് പഠനറിപ്പോർട്ട്. കൊച്ചിയിലെ ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കൊവിഡ് വന്നു ഭേദമായവരിലും, രണ്ട് ഡോസ് വാക്സിൻ എടുത്തവരിലും ഉള്ളതിനേക്കാൾ 30 മടങ്ങ് പ്രതിരോധം കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവരിൽ ഉണ്ട് എന്നാണ് പഠനറിപ്പോർട്ട് പറയുന്നത്. 1500 പേരിലാണ് പഠനം നടത്തിയത്. കൊവിഷീൽഡ് വാക്സിൻ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

No comments