Breaking News

പൊവ്വലിലെ പീടിക അബ്ദുൽ റഹ്‌മാൻ അന്തരിച്ചു


പൊവ്വൽ :പൊവ്വൽ പള്ളത്തെ പീടിക അബ്ദുൽ റഹ്‌മാൻ(64)  അന്തരിച്ചു,
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു, ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
പൊവ്വൽ ടൗണിൽ ഏകദേശം 25 വർഷത്തോളം പലചരക്ക് കട നടത്തി വന്നിരുന്നു,ആദ്യകാലത്ത് വാച്ച് മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും അദ്ദേഹം കച്ചവടം നടത്തിയിരുന്നു.
 നാട്ടിൽ ഏവർക്കും സുപരിചിതനാണ്, പീടിക അന്തായിൻച്ച എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഭാര്യ :നഫീസ 
മക്കൾ :ഫസീല, മുനീർ, കബീർ,മുംതാസ്, ഷംസീർ
സഹോദരങ്ങൾ: പരേതരായ ഇബ്രാഹീം ഏജസ്റ്റ് പൊവ്വൽ, അബ്ദുൽ ഖാദർ കോലാച്ചിയടുക്കം, മുഹമ്മദ്‌ കൊല്ലംമ്പാടി.
ഫാത്തിമ, നഫീസ സഹോദരിമാർ.
മരുമക്കൾ: നാസർ, ലത്തീഫ് മൊഗ്രാൽ. നദീറ, റൈഹാന.
 മയ്യത്ത് പൊവ്വൽ ജമാഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കി.

No comments