Breaking News

ലോഡ്സ് ടെസ്റ്റ്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, രണ്ടാം ഇന്നിങ്സ് ലീഡ്


ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി  എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പകരക്കാനായി ടിമിലെത്തിയ മാര്‍ക്ക് വുഡാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് സാം കറാൻ നേടി. ചെതേശ്വര്‍ പുജാരയും രഹനെയുമാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ നേടിയ 364 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 391 എന്ന സ്കോര്‍ നേടി 27 റണ്‍സ് ലീഡ് സമ്പാദിച്ചിരുന്നു. ഇംഗ്ലണ്ടിനായി നായകന്‍ ജോ റൂട്ട് 180 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി സിറാജ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.

No comments