Breaking News

ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് പോകാന്‍ അനുമതി കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊണ്ട് ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നിട്ടുണ്ട്

 

ടൂറിസ്റ്റ് വിസക്കാര്‍ക്കും ദുബൈയിലേക്ക് പോകാന്‍ അനുമതി. എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസക്കാര്‍ക്കും ദുബൈയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറൈറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന് ഇതില്‍ പറയുന്നില്ല.

കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊണ്ട് ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നിട്ടുണ്ട്. മറ്റു യാത്രക്കാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്കും ബാധകമാണ്.

No comments