Breaking News

ക്ലബ് മതിയായി, സിറ്റിയും; ഇനി ലക്ഷ്യം രാജ്യമെന്നു ഗ്വാര്‍ഡിയോള, ഹോളണ്ട് കാത്തിരിക്കുന്നു


സ്പാനിഷ് ഫുട്‌ബോള്‍ ക്ലബിന്റെ പരിശീലകനായി ലോകം വെട്ടിപ്പിട്ടിച്ച പെപ്പ് ഗ്വാര്‍ഡിയോള ക്ലബ് ഫുട്‌ബോള്‍ പരിശീലന വേദി വിടുന്നു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായഗ്വാര്‍ഡിയോള സിറ്റിയില്‍ തന്റെ കരാര്‍ അവസാനത്തോടെ ക്ലബ് ഫുട്‌ബോള്‍ കോച്ചിങ് വിടുമെന്ന് പ്രഖ്യാപിച്ചു.

 2023-വരെയാണ് ഗ്വാര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരാര്‍ ഉള്ളത്. ആ കരാര്‍ പുതുക്കില്ല എന്നും കരാര്‍ കഴിയുന്നതോടെ ഫുട്‌ബോളില്‍ നിന്ന് തല്‍ക്കാലം വിശ്രമം എടുക്കാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഗ്വാര്‍ഡിയോള പറഞ്ഞു. താന്‍ പരിശീലകന്‍ എന്ന നിലയില്‍ പുതിയ ചുവടുകള്‍ വെക്കാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഏഴു വര്‍ഷത്തിനു ശേഷം ഒരു ബ്രേക്ക് താന്‍ അര്‍ഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇനി ദേശീയ ടീം ആണ് തന്റെ അടുത്ത ചുവട്.

 രാജ്യാന്തര ഫുട്‌ബോളിലെ ഒരു പ്രധാന ടീമിനെ പരിശീലിപ്പിക്കണം എന്ന് താന്‍ ആഗ്രഹിക്കുന്നു. ലോകകപ്പിലും കോപ അമേരിക്കയിലും ഒക്കെ പരിശീലകബായി പ്രവര്‍ത്തിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.

No comments