Breaking News

പി ആര്‍ ശ്രീജേഷിന് രണ്ടുകോടി; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍


ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ക്യാഷ് പ്രെെസിനൊപ്പം ശ്രീജേഷിന് ജോലിയിൽ സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായി. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനകയറ്റം. ഒളിമ്പിക്സിൽ പങ്കുത്ത മറ്റ് കേരള താരങ്ങൾക്ക് അഞ്ച് ലക്ഷം വീതവും പ്രഖ്യാപിച്ചു.

No comments