Breaking News

ജനകീയാസൂത്രണം രജത ജൂബിലി പിന്നിടുമ്പോൾ മുളിയാർ ചരിത്രത്തിലേക്കൊരു എത്തിനോട്ടം. അനീസ മൻസൂർ മല്ലത്ത് (മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ )


രാഷ്ട്രപിതാവ് 
മഹത്മാഗാന്ധി വിഭാവനം ചെയ്ത 
ഗ്രാമ സ്വരാജ് ആശയത്തിന് പഞ്ചായത്ത് രാജ്  നിയത്തിലൂടെ അധികാര വികേന്ദ്രീ കരണത്തിന് ചിറക് മുളച്ചപ്പോൾ ഒൻപതാം പഞ്ചവൽസര പദ്ധതിയെ ജനകീയ ആസൂത്രണ പദ്ധതിയായി പ്രവർത്തിക മാക്കിയതിൻ്റെ രജത ജൂബിലി ആഘോഷിക്കുകയാണ് നമ്മുടെ കേരളം.

അധികാരത്തിൻ്റെ ഉന്നത ശ്രേണിയിൽ നിക്ഷിപ്തമായിരുന്ന വലുതും ചെറുതുമായ അധികാരങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വീതിച്ച് നൽകിയും ഫണ്ടനുവദിച്ചും ഗ്രാമ - നഗരങ്ങളിൽ ജനകീയ വികസനത്തിൻ്റെ വിപ്ലവം സൃഷ്ടിക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു എന്നത് യാഥാർത്യമാണ്.

ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിൽ വിജയഗാഥ രചിച്ച നാടുകളിലൊന്നാണ് മുളിയാർ.1951ലാണ് മുളിയാർ പഞ്ചായത്ത് നിലവിൽ വന്നത്. 
തുടർന്ന് പി.ടി.അബ്ദുല്ല ഹാജിയായിരുന്നു ഗ്രാമ തലവൻ. 1961 ലാണ്
ഗ്രാമപഞ്ചായത്തിന് ഔദ്യോഗിക അംഗീകരം ഉണ്ടാകുന്നത്.അതു മുതൽ 1963 വരെ
പ്രഥമ പ്രസിഡണ്ടും അദ്ദേഹം തന്നെ യായിരുന്നു. പിന്നീട് വോട്ടിംഗ് സമ്പ്രദായം നിലവിൽ വന്നു.1963 ഡിസംമ്പർ 21ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് സർവ്വശ്രീ, മേലത്ത് നാരായണൻ നമ്പ്യാർ പ്രസിഡണ്ടായി.ആ കാലയളവിലാണ് ജയന്തി പഞ്ചായത്ത് എന്ന അപൂർവ്വനേട്ടം കരഗതമായത്.

അദ്ദേഹത്തിൻ്റെ കാലശേഷം1988 മുതൽ 1995 വരെ കെ.നാരായണൻ നായർ മൂലയായിരുന്നു പ്രസിഡണ്ട്.1991 ൽ, ദിവംഗതനായ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ കാസർകോടിൻ്റെ അഭിമാനമായ സി.ടി. 
അഹമ്മദലി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പദവി കൈകാര്യം ചെയ്ത നാൾവഴിയിൽ 
1994 ലാണ്പഞ്ചായത്ത് രാജ് ബില്ല് നമ്മുടെ സംസ്ഥാനത്ത് അവതരിപ്പിച്ച് പാസാക്കിയത്.

തുടന്നുവന്ന ഒൻപതാം പഞ്ചവൽസര പദ്ധതി നടത്തിപ്പിന്റെ ഭാഗമായി 1996 ഓസ്റ്റ് 17 ന് സർവ്വാദരണീയനായ
ഇ.കെ.നായനാർ മന്ത്രിസഭ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചു.

ബി.ഉമ്മറായിരുന്നു 
ആവേള മുളിയാറിൻ്റെ പ്രസിഡണ്ട്. 
1998ജൂൺ11ന് അദ്ദേഹംമരണപ്പെട്ടു. തുടർന്ന് ചെറിയ കാലയളവിൽ ചേക്കോട് ബാലകൃഷ്ണൻ നായരും (2020 സെപ്തമ്പർ 23 ന് മരണപെട്ടു) പിന്നീട് ബി.സുലൈമാനും പ്രസിഡണ്ടായി.

2000 ൽ നടന്ന തെരഞ്ഞെടുപ്പിൽ മറിയുമ്മ അബ്ദുൾ ഖാദർ ആദ്യ വനിത പ്രസിഡണ്ടായി പുതുചരിതം കുറിച്ചു. മികവുറ്റ പ്രവർത്തനത്തിന് സംസ്ഥാന സർക്കാറിൻ്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കാലയളവാണിത്.

2005 ൽ വീണ്ടും ബി.സുലൈമാൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
2008 ജൂലൈ 12ന് അദ്ദേഹം നിര്യാതനായി. തുടർന്ന് ഖാലിദ് ബെള്ളിപ്പാടി 
ഈ പദവിയിലെത്തി.
ഈ ഭരണ കാലയളവിലാണ് നിർമ്മൽ പുരസ്കാര നേട്ടം ലഭ്യമായത്.
 2010 ൽ നടന്ന തെരഞ്ഞെടുപ്പിൽ
ശ്രിമതി വി.ഭവനിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.2015 ലെ തെരഞ്ഞെടുപ്പിൽ ഖാലിദ് ബെള്ളിപ്പാടി വീണ്ടും പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.2020  തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായ 
ശ്രീമതി പി.വി.മിനിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിലവിൽ ഗ്രാമ പഞ്ചായത്ത് പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകുന്നത്.

ഭൂരിഭാഗവും കാർഷിക, വന മേഖലയാണ് നമ്മുടെ നാടിൻ്റെ ഭൂപ്രകൃതി.കർഷകരും തൊഴിലാളികളും, ഇവിടെ അധിവസിച്ചു വരുന്നു. മുളിയാറിലെ വലീയ വിഭാഗം പ്രവാസി കളെ ഇത്തരുണം സ്മരിക്കുന്നു.

ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം ഉൾപ്പെടെ വിവിധ മത വിശ്വാസികളും
പട്ടികജാതി- പട്ടികവർഗ്ഗ ജനങ്ങൾ ഉൾപ്പെടെ 
നാനാ ജാതി വിഭാഗങ്ങളും ഏകോദര 
സഹോദരങ്ങളായി വാഴുന്ന മതേതര ഇന്ത്യയുടെ പരിഛേദ മാണ് ഈഭൂമിക.

സ്വതന്ത്ര്യസമര പോരാട്ടങ്ങളിലും,വിപ്ലവ മുന്നേറ്റത്തിലും നമ്മുടെ നാട് ചരിത്രത്തിലെ അടയാളപ്പെടുത്തലായി മാറി. ഗാന്ധി രാമൻ നായരും, ഇന്ത്യാ ഗവൺമെൻറിൻ്റെ താമ്രപത്രം കരസ്ഥ മാക്കിയ മേലത്ത് നാരായണൻ നമ്പ്യാർ, കെ.പി.മാധവൻനായർ,എ.കെ. കൃഷ്ണൻ നായർ, എം.കോരൻ നായർ തുടങ്ങിയ സ്വതന്ത്ര്യ സമര സേനാനികളുടെ വായിച്ചും കേട്ടും അറിഞ്ഞ ചരിത്രം 
ത്രസിപ്പിക്കുന്ന അനുഭവവും,പുതു തലമുറ പാഠമാക്കേണ്ട വ്യക്തിത്വങ്ങളുമാണ്.

രാഷ്ടീയ രംഗത്തും
സാംസ്കാരിക അരങ്ങത്തും വിദ്യാഭ്യാസ മേഖല യിലും കലാകായിക കേന്ദ്രങ്ങളിലും, എക്കാലവും 
തല ഉയർത്തിനിന്ന മഹിതമായ ദേശമാണ് നമ്മുടെ മുളിയാർ. 
ഈ രംഗങ്ങളിലെല്ലാം ശ്രേഷഠരായ നിരവധി വ്യക്തിത്വങ്ങളെ രാജ്യത്തിന് സംഭാവന നൽകിയിട്ടുമുണ്ട്.


ഇതര സംസ്ഥാന ങ്ങളിൽ നിന്നടക്കം 
തീർത്ഥാടനത്തിന് വിശ്വാസികൾ എത്തിച്ചേരുന്ന
ബാവിക്കര മഖാമും, മല്ലം ക്ഷേതവും,
ബോവിക്കാനത്തെ
സെൻറ് സേവിയർ ചർച്ചും,പൊവ്വൽ കോട്ടയും,പയസ്വിനി പുഴയും,ബെഞ്ച്കോടതിയും മഞ്ചക്കൽ പതിയും,എൽ.ബി. എസ്.എഞ്ചിനിയറിംഗ് കോളേജും,കാനത്തൂർ നാൽവർ ദൈവ സ്ഥാനവും, ബോവിക്കാനം - പൊവ്വൽമസ്ജിദുകളും, മുളിയാർ സുബ്രഹ്മണ്യ ക്ഷേത്രവും, ബാവിക്കര
പമ്പ് ഹൗസും, ബോവിക്കാനം ടൗണും ഈ നാടിൻ്റെ പൈതൃക സമ്പത്തായി തല ഉയർത്തി നിൽക്കുന്നു.

ആരംഭകാലം തൊട്ട് ഇന്നുവരെയും ജനകീയാസൂത്രണ
പദ്ധതിയുടെ  ചുവട്  വെച്ച് ജനകീയവികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദേശമാണ് നമ്മുടെ അഭിമാന നാടായ മുളിയാർ പഞ്ചായത്ത്.

രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക, കലാ, സാഹിത്യ, മത മേഖലകളിലും, ഒദ്യോഗിക രംഗങ്ങളിലും സേവനം കൊണ്ട് മുളിയാറിൻ്റെ നവോഥാനത്തിന് നേതൃത്വം നൽകിയ മൺമറഞ്ഞവരും, ജീവിച്ചിരിക്കുന്ന വരുമായവ്യക്തിത്വങ്ങൾ ഏറെയാണ്.അവരുടെ സേവനങ്ങളെ മാനിച്ചേ നമുക്ക് മുന്നേറാനാകൂ.

സ്ത്രീ ശാക്തീകരണ രംഗത്ത് നേട്ടങ്ങളേറെ പറയാനുള്ള നാടാണിത്.
1998 മെയ് 17ന് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചെങ്കിലും 2001 ലെ എ.കെ.ആൻ്റണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെർക്കളം അബ്ദുള്ള യാണ് വിപ്ലവകരമായി 
ഈ പ്രസ്ഥാനത്തിന് 
ജീവൻ നൽകി 
വ്യാപകമാക്കിയത്.

അക്കാലം തൊട്ടിങ്ങോട്ട്
മുളിയാറിൽ കുടുംബശ്രീ
പ്രവർത്തനം അഭൂത പൂർവ്വ നേട്ടങ്ങളുമായി ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് മുന്നേറ്റം തുടരുകയാണ്.

വികസന പുരോഗതി യിലും,അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിലും നമുക്ക്
ഇനിയും ഏറെ മുന്നേറാനുണ്ട്.

ജനങ്ങളുടെ സഹകരണവും, സന്നദ്ധ-സാംസ്കാരിക സംഘടനകളുടെ സേവനവും,പരിണിത പ്രജ്ഞരായ പ്രഗൽഭ വ്യക്തിത്വങ്ങളുടെ നിർദ്ദേശങ്ങളും 
ഇഛാശക്തിയുള്ള 
ജന പ്രതിനിധികളുടെ ഇടപെടലും നമ്മുക്ക് അനിവാര്യമാണ്.

പിന്നിട്ട നാൾവഴികളിലെ
അനുഭവകരുത്തുമായി
ആർജ്ജവത്തോടെ
ലക്ഷ്യബോധത്തിലേക്ക്
കുതിച്ചുയരാൻനമ്മുക്ക് കൈ കോർക്കാം.

മുളിയാർ പഞ്ചായത്ത് അതിർത്തികൾ.

വടക്ക്: ചെങ്കള, കാറഡുക്ക പഞ്ചായത്തുകൾ.

തെക്ക്: ബേഡഡുക്ക പഞ്ചായത്ത്.
കിഴക്ക്: 
കാറഡുക്കപഞ്ചായത്ത്.
പടിഞ്ഞാറ്: ചെങ്കള, ചെമ്മനാട് പഞ്ചായത്ത്.

വിസ്തീർണ്ണം:
45.75 ച.കി.മി
ജനസംഖ്യ: 25095
(2011 ലെ സെൻസസ്)⚫

No comments