Breaking News

എം.എസ്.എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 'മാറ്റ്' കലോത്സവത്തിന്റെ ലോഗോ പ്രകാശനം, കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം പി.ബി ഷഫീഖ് നിർവഹിച്ചു

 

എം.എസ്.എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന മാറ്റ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം പിബി ഷഫീഖ് പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹികൾക്ക് കൈമാറി നിർവഹിച്ചു.

 മുളിയാറിലെ നിരവധി കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ, തലങ്ങളിലായിരിക്കും കലോത്സവങ്ങൾ നടക്കുക. വളർന്നുവരുന്ന പ്രതിഭകൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള മികച്ച വേദി ഒരുക്കുകയാണ് എം.എസ്.എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി.

No comments