അനധികൃതമായി ലോറിയിൽ കടത്തുകയായിരുന്ന തേക്ക് മരം,ആദൂർ പ്രിൻസിപ്പൽ എസ്ഐയും സംഘവും പിടികൂടി
ആദൂർ :അനധികൃതമായി ലോറിയിൽ കടത്തുകയായിരുന്ന തേക്ക് മരം,ആദൂർ പ്രിൻസിപ്പൽ എസ്ഐ രത്നാകരനും സംഘവും പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് അനധികൃതമായി തേക്ക് കയറ്റി പോകുകയായിരുന്ന പ്രസ്തുത വാഹനത്തെ പിടികൂടുന്നത്, വാഹനത്തിൽ നിന്ന് 31 തേക്കുമരം പോലീസ് കണ്ടെടുത്തു.
സംഭവത്തിൽ അഡൂർ പള്ളംങ്കോട് മുഹമ്മദ് ഹാജിയുടെ മകൻ,മുഹമ്മദ് റിയാസിനെ (34)അറസ്റ്റു ചെയ്തു.

No comments