Breaking News

സുഹൃത്ത് കടലില്‍ വീഴുന്നത് കണ്ടു രക്ഷിക്കാനായി പിന്നാലെ ചാടി; രണ്ട് മംഗളൂരു ഉള്ളാൾ സ്വദേശികള്‍ ഒമാനില്‍ മുങ്ങിമരിച്ചു


മസ്‌കറ്റ്: കര്‍ണാടക മംഗളൂരു സ്വദേശികള്‍ ഒമാനിലെ ദുകമില്‍ കടലില്‍ മുങ്ങിമരിച്ചു. ഉള്ളാള്‍ കൊടെപുര സ്വദേശി സമീര്‍, അലെകളയിലെ റിസ്വാന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സായാഹ്നം ചെലവഴിക്കാന്‍ ദുകം കടല്‍ തീരത്ത് എത്തിയതായിരുന്നു ഇവര്‍. റിസ്വാന്‍ തെന്നി കടലില്‍ വീഴുന്നത് കണ്ടു രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍ പെട്ടു. തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലില്‍ സമീറിന്റെ മൃതദേഹം കണ്ടെത്തി.

ശനിയാഴ്ച തിരച്ചില്‍ തുടരുന്നതിനിടെ വൈകിട്ടോടെയാണ് റിസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും രണ്ടു വര്‍ഷമായി ദുകമിലെ സമുദ്രോല്‍പന്ന ഭക്ഷ്യ വിഭവ ഫാക്ടറിയില്‍ ജോലിക്കാരാണ്. സമീറിന്റെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

No comments