Breaking News

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ദീപികയുടെ സഹായ ഹസ്തം; വൃക്ക മാറ്റിവെയ്ക്കാന്‍ ബാല പ്രജാപതിക്ക് നല്‍കിയത് 15 ലക്ഷം


ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായ ഹസ്തം നീട്ടി ബോളിവുഡ് നടി ദീപിക പദുകോണ്‍. വൃക്ക രോഗത്തോട് പൊരുതുന്ന ബാല പ്രജാപതി വൃക്ക മാറ്റിവെയ്ക്കുന്നതിനായി താരം 15 ലക്ഷം രൂപയാണ് കൈമാറിയത്. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയതാണ് ബാല പ്രജാപതി.

ബാലയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറയുന്ന ചിത്രമാണ് ഛപക്. ഏറെ ജനശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു.

നേരത്തെ, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബൈജു ബാവ്റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

No comments